Anayadikuthu Waterfalls  -  ആനയിടിക്കുത്ത്  വെള്ളച്ചാട്ടം - Tripjodi Malayalam Travel Video

Anayadikuthu Waterfalls - ആനയിടിക്കുത്ത് വെള്ളച്ചാട്ടം - Tripjodi Malayalam Travel Video

T
Trip Jodi
4 Video Views·Oct 27, 2024  #tripjodi #indiancouple #coupletravel

Anayadikuthu waterfalls is a beautiful waterfalls, which is a must visit place in the list “Places to visit in Idukki ” . Anayadikuthu lies near Thommankuthu waterfalls, Thodupuzha.

ആനയിടിക്കുത്ത്

ഞങ്ങൾ ട്രിപ്‌ജോഡി, മലയാളീ സഞ്ചാരി ദമ്പതികൾ, ഓരോ ആഴ്ചയും വെള്ളിയാഴ്ച വരെ പണി എടുത്ത് നടു ഒടിയുമ്പോൾ ഓരോ പുതിയ സ്ഥലം തേടി ഇറങ്ങുന്നു. കഴിഞ്ഞ ആഴ്ച ആനയിടിക്കുത്ത് പോയതിന്റെ ഒരു ദൃശ്യ വിവരണം ആണ്.
ആനയിടിക്കുത്ത് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്ത എന്ന് പറയാം, തൊമ്മന്കുത്ത് വെള്ളച്ചാട്ടം ഒരുവിധം എല്ലാവര്ക്കും അറിയാമെന്നു തോന്നുന്നു, അറിയാമെങ്കിൽ അതിനടുത്ത് , തൊട്ടടുത്തുള്ള ഒരു വെള്ളച്ചാട്ടം ആണ് ആനയിടിക്കുത്ത് . ഫേസ്ബുക്കും ഇൻസ്റ്റാഗ്രാം ഒക്കെ വന്നതിനു ശേഷം കിട്ടിയ പ്രശസ്തിയേ ആനയിടിക്കുത്തിനു ഒള്ളു. അത്കൊണ്ട് തന്നെ പോണ വഴിക്ക് തൊമ്മന്കുത്ത് ചൂണ്ടുപലകകൾ മാത്രമേ കാണാൻ പറ്റു. ഞങ്ങൾ ചോദിച്ചു ചോദിച്ചു ആണ് വഴി കണ്ടു പിടിച്ചത്. തൊമ്മൻകുത്ത് പോകുന്ന കവലയിൽ നിന്നും കൊറച്ചു മുന്നോട്ടു പോയിട്ട് ഇടതു തിരിഞ്ഞാൽ ഒരു ചെറിയ ഇടവഴി. കൊറച്ചു ഓഫ്‌റോഡ് ആണ്. ബൈക്ക് ഫസ്റ്റ് ഗിയറിൽ ഇട്ടു പാറപ്പുറത്ത് കൂടെ ഒരു സാഹസയാത്ര. ഈ ഇടയ്ക്ക് കോൺക്രീറ്റ് ഇട്ടതാണു വഴി. ബൈക്ക് വച്ച് ആനയുടെ പുറം പോലെ ഇരിക്കണ പറയിലോട്ടു നടന്നു കയറി.
വെള്ളം കൊറെശ്ശേ ഒഴുകുന്നുണ്ടാർന്നോള്ളൂ. ആദ്യം കണ്ടപ്പോ വിചാരിച്ചു അകെ ശോകം ആയി എന്ന് . അടുത്തോട്ടു ചെന്നപ്പോഴാണ് വെള്ളച്ചാട്ടം താഴെ ആണെന്ന് മനസ്സിലായത്. അവിടെ മേലെ ഒഴുകുന്ന വെള്ളത്തിലും പാറപൊറത്തും പാലത്തിലും ഒക്കെ കൊറച്ചു പടം പിടിച്ചിട്ടു താഴോട്ട് ഇറങ്ങാൻ നോക്കി, ഞാൻ എളുപ്പത്തിൽ പാറയുടെ പുറത്തൂടെ ഇറങ്ങാൻ നോക്കിയത്. അവസാനം ഓന്തിനെ പോലെ താഴോട്ടും മേലോട്ടും ഇല്ലാണ്ട് നിക്കുമ്പോഴാ സഹധർമിണി നേരായ വഴിക്കൂടെ താഴെക്ക് പോകുന്ന കണ്ടത്. രണ്ടും കല്പിച്ചു മുകളിലോട്ടു പെടച്ച് കയറി. ഭാഗ്യം കാമറ ഓൺ ആയിരുന്നില്ല. ഇല്ലേൽ epic fail വിഡിയോയ്ക് ഒള്ള ഒരു സ്കോപ്പ് ഉണ്ടാർന്നു.
പണ്ട് പണ്ട് പണ്ട് കാട്ടാനകൾ വെള്ളം കുടിക്കാൻ വന്നപ്പോ അതിൽ രണ്ട് ആനകൾ മേലെ പാറയിൽ അടി ഉണ്ടാക്കി. അതിൽ ഒരുത്തൻ താഴെ വീണു ചരിഞ്ഞു. അങ്ങനെ ആണ് ആനച്ചാടിക്കുത്ത് എന്ന് പേര് വന്നത്. പാറയിൽ കൂടെ ഇറങ്ങാൻ നോക്കിയതാ, ആരുടെയോ ഭാഗ്യം രക്ഷപെട്ടു ഇല്ലേൽ എബിന്ച്ചാടിക്കുത്ത് എന്ന് പേര് മാറ്റണ്ട വന്നേനെ, ഭാഗ്യം രക്ഷപെട്ടു.
ഒരിക്കലും പാറപുറത്തു നിന്നും ഇറങ്ങാൻ നോക്കരുത്. അപകടം പതിയിരുപ്പുണ്ട്. നേരായ നല്ല വഴി ഉണ്ട്. താഴോട്ട്
ഇറങ്ങി ചെന്നാൽ മരങ്ങളുടെ ഇടയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന വെള്ളച്ചാട്ടം കാണാം.
ഒന്നും നോക്കിയില്ല ചെന്ന വഴി അങ്ങട് ഒരു മുങ്ങി കുളി. പിന്നെ മേലേന്നു വീഴണ വെള്ളത്തിന്റെ അടിയിൽ കൊറച്ചു നേരം. ആഹാ എന്താ ഒരു ഇത്. ഇത്രേം നല്ലൊരു വെള്ളച്ചാട്ടം , സുരക്ഷിതമായി കുളിക്കാവുന്ന , വല്യ ആളൊന്നും ഇല്ലാത്ത , നല്ല ശുദ്ധമായ വെള്ളമുള്ള ഒരു വെള്ളച്ചാട്ടം ഈ അടുത്ത കാലത്തൊന്നും കണ്ണിൽ പെട്ടട്ടില്ല.
നരിന്ത് പിള്ളേര് വരെ ആഘോഷിച്ച കളിയ്ക്കാൻ പറ്റിയ വെള്ളച്ചാട്ടം. ഞങ്ങൾ അവിടെ നിൽകുമ്പോൾ തന്നെ കുഞ്ഞു പിള്ളേർ കളിക്കുന്നുണ്ടായിരുന്നു.
അപ്പൊ പോവുകയല്ലേ ?

These two waterfalls can be made as an itinerary to a one-day trip in Idukki. Anayadikuthu waterfalls has another name ” Aanachadikkuthu “. The name explains that when a herd of elephants were passing this waterfall, an elephant slipped in to the falls and was drowned to death.

FOR ENGLISH VIDEO : https://youtu.be/kVboEzj0a5s


Subscribe and support at English : https://goo.gl/XDQP1V
Malayalam : https://goo.gl/RgWFVn
https://kit.com/tripjodi/tripjodi-fimiling-gear

Traveling life of Ebin Ephrem Elavathingal and Johncy John


Follow us :
Facebook : https://www.facebook.com/tripjodi
Instagram : https://www.instagram.com/tripjodi
https://www.twitter.com/tripjodi
https://www.tripoto.com/profile/tripjodi

Track: Egzod & Anna Yvette - My City [NCS Release]
Music provided by NoCopyrightSounds.
Watch: https://youtu.be/ZpliS49gdxg
Free Download / Stream: http://ncs.io/MyCityYO


#tripjodi #indiancouple #coupletravel #travel #malayalee